തുടർച്ചയായ ഇടിവ് നേരിട്ട് രൂപയുടെ മൂല്യം

തുടർച്ചയായ നാലാം വ്യാപാര ദിനത്തിലും രൂപയുടെ മൂല്യത്തിൽ ഇടിവ്. ഇന്നലെ 2 പൈസ കൂടി ഇടിഞ്ഞതോടെ മൂല്യം ഡോളറിനെതിരെ 84.39ൽ എത്തി. കഴിഞ്ഞ 4 വ്യാപാര ദിനങ്ങളിലായി 30 പൈസയുടെ നഷ്ടമാണു നേരിട്ടത്. ഡോണൾഡ് ട്രംപിന്റെ വിജയത്തെത്തുടർന്ന് ഡോളർ ഇൻഡക്സിലുണ്ടാകുന്ന നേട്ടവും ഇന്ത്യൻ ഓഹരി വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിൻമാറ്റവുമാണ് രൂപയുടെ മൂല്യമിടിക്കുന്നത്. ഒക്ടോബർ മാസത്തിൽ മാത്രം 11 ബില്യൻ ഡോളറാണ് വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണികളിൽ നിന്നു പിൻവലിച്ചത്. നവംബറിൽ ഇതുവരെ 1.50 ബില്യൻ ഡോളറും പിൻവലിച്ചു

Leave a Reply

Your email address will not be published. Required fields are marked *