മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‍യുവി ഇ–വിറ്റാര അവതരിപ്പിച്ചു

മാരുതി ഇവിഎക്‌സിന്റെ പ്രൊഡക്ഷന്‍ മോഡലായ സുസുക്കി ഇ വിറ്റാര ഇറ്റലിയിലെ മിലാനില്‍ അവതരിപ്പിച്ചു. മാരുതി സുസുക്കിയുടെ ഇന്ത്യയിലെ ആദ്യ ഇവിയായിരിക്കും ഇ വിറ്റാര. ജനുവരിയില്‍ നടക്കുന്ന ഭാരത് മൊബിലിറ്റി ഷോയിലാണ് ഇ വിറ്റാര ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുക. സുസുക്കിയുടെ ഗുജറാത്തിലെ ഫാക്ടറിയിലാണ് ഇ വിറ്റാര നിര്‍മിക്കുക. ആകെ നിര്‍മിക്കുന്നതിന്റെ പകുതിയും ജപ്പാനിലേക്കും യൂറോപ്യന്‍ വിപണിയിലേക്കുമാണ് കയറ്റി അയക്കുക. രാജ്യാന്തര മോഡലായി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇ വിറ്റാരയെ ഇറ്റലിയില്‍ ആദ്യമായി പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യയില്‍ 2025 മാര്‍ച്ച് മുതല്‍ ഇ വിറ്റാര വില്‍പനക്കെത്തും. യൂറോപില്‍ ഇ വിറ്റാര 2025 ജൂണില്‍ വില്‍പനക്കെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *