‘മാർക്കോ’ സിനിമയിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്ക് ക്യൂബ്സ് ഇന്‍റർനാഷ്നൽ

‘മാർക്കോ’ സിനിമയിലൂടെ ഓവർസീസ് ഡിസ്ട്രിബ്യൂഷനിലേക്കും കടക്കാനൊരുങ്ങി ക്യൂബ്സ് ഇന്‍റർനാഷ്നൽ ഗ്രൂപ്പ്. നിർമിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമാണ കമ്പനിയായതിന് പിന്നാലെ ഓവർസീസ് ഡിസ്ട്രിബ്യൂഷനും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് ഏറ്റെടുത്തത്. യുഎഇയിലെ മികച്ച ഡിസ്ട്രിബ്യൂഷൻ കമ്പനിയായ ഫാര്‍സ് ഫിലിംസുമായി ചേർന്നാണ് ഓവർസീസ് ഡിസ്ട്രിബ്യൂഷനൊരുങ്ങുന്നത്.

സിനിമാ ലോകത്തേക്കുള്ള അരങ്ങേറ്റ ചിത്രം തന്നെ വേറിട്ടൊരു മാസ്-വയലൻസ് സിനിമയൊരുക്കിക്കൊണ്ടാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ അമരക്കാരനും ‘മാർക്കോ’യുടെ നിർമ്മാതാവുമായ ഷെരീഫ് മുഹമ്മദ് സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നത്. ഓവർസീസ് ഫിലിം ഡിസ്ട്രിബ്യൂഷനുവേണ്ടി യുഎഇയിൽ ക്യൂബ്സ് മോഷൻ പിക്ചേഴ്സ് ഡിസ്ട്രിബ്യൂഷൻ കോ. എൽ.എൽ.സി എന്ന പുതിയ സംരംഭം ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ ക്യൂബ്സ് ഇന്‍റർനാഷ്നൽ ഗ്രൂപ്പ്. ഇതിലൂടെ വിദേശ ചലച്ചിത്ര വിതരണ ലോകത്തേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുവാൻ പദ്ധതിയിടുകയാണ് ക്യൂബ്സ് ഇന്‍റർനാഷ്നൽ ഗ്രൂപ്പ്.

മോളിവുഡിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ചിത്രമായ ‘മാർക്കോ’യിൽ ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്.
‘മാർക്കോ’ 5 ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്.

Leave a Reply

Your email address will not be published. Required fields are marked *