ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) ഈ ഉത്സവ സീസണിൽ റൂമിയോൺ എംപിവിയുടെ മറ്റൊരു പ്രത്യേക പതിപ്പ് പുറത്തിറക്കി. മാരുതി സുസുക്കി എർട്ടിഗയുടെ റീ-ബാഡ്ജ് ചെയ്ത പതിപ്പായ റൂമിയോൺ കോംപാക്റ്റ് എംപിവിയുടെ റൂമിയോൺ ഫെസ്റ്റീവ് എഡിഷൻ അധിക ചിലവില്ലാതെ ടൊയോട്ട യഥാർത്ഥ ആക്സസറി പാക്കേജുമായി വരുന്നു. സാധാരണയായി, ഈ ആക്സസറി പാക്കിന് 20,608 രൂപയാണ് വില.10.44 ലക്ഷം രൂപ മുതൽ 13.73 ലക്ഷം രൂപ വരെ വിലയുള്ള ഏഴ് വേരിയൻ്റുകളിൽ നിലവിൽ റൂമിയോൺ മോഡൽ ലൈനപ്പ് ലഭ്യമാണ്. മൂന്ന് മാനുവൽ വേരിയൻ്റുകളുണ്ട് – എസ്, ജി, വി എന്നിവ. യഥാക്രമം 10.44 ലക്ഷം, 11.60 ലക്ഷം, 12.33 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. വാങ്ങുന്നവർക്ക് മൂന്ന് ഓട്ടോമാറ്റിക് ഓപ്ഷനുകളും ഉണ്ട് . 11.94 ലക്ഷം, 13 ലക്ഷം, 13.73 ലക്ഷം രൂപ വീതമാണ് ഇവയുടെ വില. എസ് സിഎൻജി വേരിയൻ്റിന് 11.39 ലക്ഷം രൂപയാണ് വില. സൂചിപ്പിച്ച എല്ലാ വിലകളും എക്സ്-ഷോറൂം ആണ്.