ബയോടെക്നോളജി ഗവേഷണത്തിൽ വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിനു കേന്ദ്ര ബയോടെക്നോളജി വകുപ്പു വഴി നടപ്പാക്കുന്ന പദ്ധതിയാണ് ബയോകെയർ (BioCARe : Biotechnology Career Advancement and Re-Orientation). പദ്ധതിയുടെ കാലാവധി 3 വർഷം. അപേക്ഷ ഡിസംബർ 1 വരെ. 55 വയസ്സു കവിയരുത്. സ്ഥിരമോ താൽക്കാലികമോ ആയ ജോലി ഉണ്ടായിരിക്കരുത്. താൽക്കാലിക ജോലിക്കാർക്ക് അപേക്ഷിക്കാം. പ്രോജക്ട് അനുവദിച്ചുകിട്ടിയാൽ ജോലി ഉപേക്ഷിക്കണം. മുൻപ് ഗവേഷണത്തിന് സർക്കാർ സഹായധനം കിട്ടിയിട്ടുള്ളവരും വനിതകൾക്കുള്ള സർക്കാർ പദ്ധതിയിൽ സഹായം നേടിയിട്ടുള്ളവരും അപേക്ഷിക്കേണ്ട.
കൂടുതൽ വിവരങ്ങൾക്കും [email protected]. https://dbtindia.gov.in