ചെറുകിട സംരംഭങ്ങൾക്ക്  ഈടില്ലാതെ മുദ്ര വായ്പ; അറിയേണ്ടതെല്ലാം


.

 എട്ട്  വർഷത്തെ മോദി സർക്കാരിന്റെ ഭരണകാലത്ത്  (മെയ് 2014 മുതൽ മെയ് 2022 വരെ) സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും എംഎസ്എംഇ സംരംഭകർക്കും ഒക്കെയായി  35 കോടി മുദ്ര വായ്പകൾ അനുവദിച്ചു എന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരിക്കുകയാണ്.  വനിതാ സംരംഭകർക്ക് അനുവദിച്ച മുദ്ര വായ്പകളുടെ എണ്ണം എട്ട് ലക്ഷം കോടി രൂപയാണ്.  രാജ്യത്ത്  23  കോടി  വനിതകൾക്ക് പദ്ധതിയുടെ  പ്രയോജനം ലഭിച്ചു. 2021-22-ൽ വായ്പാ വിതരണം കുറഞ്ഞെങ്കിലും  പദ്ധതി  നിർത്തലാക്കിയിട്ടില്ല.

സൂക്ഷ്മ സംരംഭങ്ങൾക്കും  വ്യക്തിഗത ബിസിനസുകൾക്കുമായി 2015 ൽ  ആണ്പ്ര ധാനമന്ത്രി  നരേന്ദ്ര മോദി മുദ്ര പദ്ധതി ആരംഭിച്ചത്.
പ്രധാനമന്ത്രി മുദ്ര യോജന പദ്ധതിക്ക് കീഴിൽ ചെറുകിട സംരംഭകര്‍ക്ക് ഈടില്ലാതെ  വായ്പ നൽകുന്നുണ്ട്. പ്രധാനമായും ബാങ്കുകളാണ് മുദ്ര വായ്പകൾ നൽകുന്നത്.  2015 ഏപ്രിൽ എട്ടാം തീയതി  പ്രധാനമന്ത്രി നരേന്ദ്ര മോദി മോദി മുദ്ര വായ്പ പദ്ധതി ഔപചാരികമായി പ്രഖ്യാപിച്ചു . ബാങ്കുകൾക്കു പുറമേ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ, മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ എന്നിവയെല്ലാം മുദ്ര വായ്പ നൽകാൻ ബാദ്ധ്യസ്ഥരാണ് .ഈ സ്ഥാപനങ്ങളിൽ നേരിട്ടോ www.udyamimitra.in  എന്നീ വെബ്സൈറ്റുകൾ  മുഖേനയോ അപേക്ഷ സമർപ്പിക്കാം.

എത്ര ലക്ഷം  രൂപ വരെ വായ്പ ലഭിക്കും?

 ശിശു, കിഷോർ, തരുൺ എന്നീ പദ്ധതികൾക്ക് കീഴിലാണ് മുദ്ര യോജന പ്രകാരമുള്ള പ്രത്യേക വായ്പകൾ നൽകുന്നത്. ശിശു പദ്ധതിക്ക് കീഴിൽ 50,000 രൂപ വരെയുള്ള വായ്പകൾ ആണ് ലഭിക്കുന്നതെങ്കിൽ കിഷോർ പദ്ധതിക്ക് കീഴിൽ 50,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾ ലഭിക്കും.  തരുൺ പദ്ധതിക്ക് കീഴിൽ ഈടില്ലാതെ അഞ്ച് ലക്ഷം രൂപ മുതൽ 10 ലക്ഷം വരെയുള്ള വായ്പകൾ ആണ് ലഭിക്കുന്നത്.

ഭക്ഷ്യസംസ്കരണ യൂണിറ്റുകൾക്കും മുദ്ര വായ്പ ലഭ്യമാണ്‌. കച്ചവടക്കാർക്കും, ഷോപ്പ്‌ ഉടമകൾക്കും യന്ത്രങ്ങൾ , ഉപകരണങ്ങൾ എന്നിവ വാങ്ങാൻ ലോൺ ഉയോഗിക്കാം. ഈടില്ലാതെയാണ് ഈ തുക ലഭിക്കുക. അപേക്ഷകന് ഒരു ധനകാര്യസ്ഥാപനത്തിലും വായ്പ കുടിശ്ശിക ഉണ്ടായിരിക്കരുത്.

എന്താണ്  പ്രധാനമന്ത്രി മുദ്ര യോജന?

2015 – 16 ബജറ്റ് അവതരണവേളയിൽ അന്നത്തെ ധനകാര്യമന്ത്രി  അരുൺ ജെയ്റ്റ്ലി സൂക്ഷ്മ വ്യവസായങ്ങൾക്ക്  യഥാസമയത്ത് വായ്പാ സൗകര്യം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടുകൂടി  മൈക്രോ യൂണിറ്റ് ഡെവലപ്മെൻറ്  റീഫിനാൻസ്  ഏജൻസി (MUDRA- മുദ്ര)
ബാങ്ക് രൂപീകരിക്കുന്നത് ആയി പ്രഖ്യാപിച്ചു.സ്മോൾ ഇൻഡസ്ട്രീസ് ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SIDBI) ഉപകമ്പനി ആയിട്ടാണ് മുദ്ര രൂപീകരിച്ചത്.

 സൂക്ഷ്മ വ്യവസായങ്ങൾക്ക് ബാങ്കുകൾക്കും സൂക്ഷ്മ വ്യവസായങ്ങൾക്ക് ബാങ്കുകളും മൈക്രോഫിനാൻസ് സ്ഥാപനങ്ങളും മറ്റും ഔപചാരിക ദാതാക്കളും നൽകുന്ന വായ്പകൾക്ക് അനുപാതികമായി അവയ്ക്ക് പുനർ വായ്പ നൽകുക എന്നതാണ് മുദ്രയുടെ പ്രാഥമിക കർത്തവ്യം .അതോടൊപ്പം പ്രധാനമന്ത്രി മുദ്ര യോജന പ്രകാരം ബാങ്കുകൾ നൽകുന്ന വായ്പകളുടെ  സ്ഥിതിവിവരകണക്കുകൾ ഏകോപിപ്പിക്കുന്നതും മുദ്രയുടെ ഉത്തരവാദിത്വത്തിൽ പെടും .

അർഹത ആർക്കൊക്കെ?  

ഉല്പാദനം ,വിപണനം, സേവനം തുടങ്ങി വരുമാനം നേടാവുന്ന ഏതു രംഗത്തും സംരംഭം തുടങ്ങുവാൻ മുദ്ര വായ്പ ലഭിക്കും.
ഏറ്റവും  ഊന്നൽ നൽകുന്നത് ശിശു വിഭാഗത്തിൽ വരുന്ന വായ്പകൾക്കാണ് കാരണം ഗ്രാമന്തരിഷത്തിൽ ഏറ്റവും ഫലപ്രദമായി, പ്രത്യേകിച്ച് വീട്ടമ്മമാർക്ക്, സ്വയംതൊഴിലും വരുമാനവും കണ്ടെത്താൻ സഹായിക്കുന്നത് ഇത്തരം അതിസൂക്ഷ്മ യൂണിറ്റുകളാണ്.

വ്യക്തികൾ ,ഏകോടമസ്ഥ സംരംഭങ്ങൾ, പങ്കാളിത്ത സ്ഥാപനങ്ങൾ,  എൽഎൽപി കൾ ,പ്രൈവറ്റും പബ്ലിക്കും ഒപിസിയും ആയ കമ്പനികൾ തുടങ്ങി, നിയമപ്രാബല്യം ഉള്ള ഏതു ഘടനയിലും ഉള്ള നവസംരംഭകർക്ക് മുദ്ര വായ്പ അർഹതയുണ്ട്.എന്നാൽ നിലവിൽ ഏതെങ്കിലും ബാങ്കിനോ ധനകാര്യ സ്ഥാപനത്തിനോ കുടിശ്ശികകാരൻ ആവരുത്.സിബിൽ തുടങ്ങിയ ക്രെഡിറ്റ്ഇൻഫർമേഷൻ കമ്പനികളുടെ ഡേറ്റ പ്രകാരം നല്ല സാമ്പത്തിക ചരിത്രമുള്ള ആളും ആയിരിക്കണം.   സ്ഥാവര വസ്തുക്കൾ വാങ്ങുവാൻ കാലാവധി വായ്പയായും,  പ്രവർത്തന മൂലധനത്തിന് ക്യാഷ് ക്രെഡിറ്റ് അല്ലെങ്കിൽ ഓവർ ഡ്രാഫ്റ്റ് ആയും, രണ്ടും വേണ്ട സംരംഭങ്ങൾക്ക് രണ്ടും ചേർന്ന കോമ്പോസിറ്റ് വായ്പയായും മുദ്ര ലോണുകൾ  അനുവദിക്കപ്പെടുന്നു.

പലിശ നിരക്കുകൾ വ്യത്യസ്തം

വായ്പകൾക്ക് മാർജിൻ എത്ര വേണമെന്ന് അതാത്‌  ബാങ്കുകൾക്ക് തീരുമാനിക്കാം. എന്നാൽ ഏറ്റവും ചെറിയ ശിശു വിഭാഗത്തിലെ വായ്പകൾക്ക് മാർജിൻ ആവശ്യമില്ല. റിസർവ്  ബാങ്ക് അനുശാസനകളുടേയും  ,മുദ്ര ബാങ്ക് റീഫിനാൻസ് നിബന്ധനകളുടെയും അകത്തു നിന്നുകൊണ്ട് പലിശ നിരക്കുകൾ നിശ്ചയിക്കുവാൻ അതാതു ബാങ്കുകൾക്ക് സ്വാതന്ത്ര്യമുണ്ട്.

ഈട്

റീസർവ് ബാങ്ക് നിർദ്ദേശങ്ങൾ പ്രകാരം 10 ലക്ഷം രൂപ   വരെയുള്ള MSME വായ്പകൾക്ക് അധികംഈട് അഥവാ ജാമ്യം സ്വീകരിക്കാവുന്നതല്ല. അതിനാൽ വായ്പ ഉപയോഗിച്ച് വാങ്ങിയ വസ്തുക്കൾക്ക് മാത്രമേ ഈട് നല്കേണ്ടതുള്ളു.മുദ്രാ വായ്പകൾക്ക് സർക്കാരിന്റെ   സിജിഎ ഫ്‌എംയുഎം  ഗ്യാരന്റി  ലഭ്യമാണ് അതാത് വർഷത്തെ ഗ്യാരന്റി ഫീസ് വായ്പക്കാരൻ    നൽകേണ്ടതാണ് . അര ശതമാനം മുതൽ ഒന്നര ശതമാനം വരെയാണ് ഗ്യാരന്റി ഫീസ് വരിക.  . ശരാശരി അഞ്ച് വർഷം മുതൽ ഏഴ് വർഷം വരെയാണ് വായ്പാ തിരിച്ചടവ്  കാലാവധി.


എങ്ങനെ  അപേക്ഷിക്കും?  

ബാങ്കുകളും അനുബന്ധ ധനകാര്യ സ്ഥാപനങ്ങളും  മുഖേന അപേക്ഷ സമർപ്പിക്കാം.  
സാധാരണ ഗതിയിൽ തിരിച്ചറിയൽരേഖ, സ്ഥിരതാമസം തെളിയിക്കുന്ന രേഖ, രജിസ്ട്രേഷൻനും ലൈസൻസിനും വേണ്ടവ, അതാത്   വ്യവസായ സംബന്ധിയായ വിവിധ അനുമതിപത്രങ്ങൾ, ആവശ്യമായ യന്ത്ര സാമഗ്രികൾ ക്കുള്ള കൊട്ടേഷൻ ,സംരംഭം തുടങ്ങുന്നതിനുള്ള സമ്മതപത്രം തുടങ്ങിയ രേഖകൾ ഹാജരാക്കണം.പദ്ധതി അനുസരിച്ചു ചിലപ്പോൾ ചില രേഖകൾ കൂടി വന്നേക്കാം. അത് ബാങ്കുകളുടെ തീരുമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *