ക്രാഷ് ടെസ്റ്റിൽ ഞെട്ടിച്ച് സിട്രോൺ ബസാൾട്ട്

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോണിൽ നിന്ന് പുതുതായി പുറത്തിറങ്ങിയ കൂപ്പെ എസ്‌യുവിയാണ് സിട്രോൺ ബസാൾട്ട്. ബസാൾട്ടിനെ അടുത്തിടെ ബിഎൻസിഎപി ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. രാജ്യത്ത് ബിഎൻസിഎപി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാകുന്ന ആദ്യ സിട്രോൺ കാറായിരുന്നു ഇത്.

ഈ ക്രാഷ്‍ ടെസ്റ്റിൽ ബസാൾട്ട് മുതിർന്ന യാത്രക്കാരുടെ സംരക്ഷണത്തിന് 32-ൽ 26.19 പോയിൻ്റും കുട്ടികളുടെ സംരക്ഷണത്തിന് 49-ൽ 35.90 പോയിൻ്റുമായ ഫോർ-സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടി. നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനോടുകൂടിയ യു, പ്ലസ്, ടർബോ പെട്രോൾ മോട്ടോറുള്ള പ്ലസ്, മാക്സ് എന്നിവയാണ് സുരക്ഷാ ക്രാഷ് ടെസ്റ്റിന് വിധേയമാക്കിയ വകഭേദങ്ങൾ

ബസാൾട്ടിൻ്റെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, എല്ലാ സീറ്റുകൾക്കും സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ എന്നിവ ഉൾപ്പെടുന്നു. ഉയർന്ന കരുത്തുള്ള സ്റ്റീൽ, അഡ്വാൻസ്ഡ് ഹൈ-സ്ട്രെങ്ത് സ്റ്റീൽ, അൾട്രാ-ഹൈ-സ്ട്രെങ്ത് സ്റ്റീൽ എന്നിവ ഉപയോഗിച്ചാണ് കൂപ്പെ എസ്‌യുവി നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി പറയുന്നു. ഇത് മുന്നിലും വശങ്ങളിലുമുള്ള ആഘാതങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്നു

7.99 ലക്ഷം മുതൽ 13.83 ലക്ഷം രൂപ വരെ വിലയുള്ള ഏറ്റവും താങ്ങാനാവുന്ന കൂപ്പെ എസ്‌യുവികളിലൊന്നാണ് സിട്രോൺ ബസാൾട്ട്. മാനുവൽ വേരിയൻ്റുകൾ 7.99 ലക്ഷം മുതൽ 12.49 ലക്ഷം രൂപ വരെ വില പരിധിയിലും ഓട്ടോമാറ്റിക് വേരിയൻ്റുകളുടെ വില 12.79 ലക്ഷം മുതൽ 13.83 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറൂം വില.

Leave a Reply

Your email address will not be published. Required fields are marked *