ഇനി പണമയയ്ക്കുന്നതിനു മു‍ൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പിക്കാം

നിലവിൽ യുപിഐ, ഐഎംപിഎസ് പേയ്മെന്റുകളിൽ പണമയയ്ക്കുന്നതിനു മു‍ൻപ് സ്വീകർത്താവ് ആരെന്ന് പരിശോധിച്ചുറപ്പാക്കാൻ സംവിധാനമുണ്ട്. ഈ സൗകര്യം ഇന്റർനെറ്റ് ബാങ്കിങ് രീതികളായ ആർടിജിഎസ് (റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം), നെഫ്റ്റ് (നാഷനൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ) ഇടപാടുകളിൽ കൂടി ലഭ്യമാകും.

നിലവിൽ ഇത്തരം ഇടപാടുകളിൽ സ്വീകർത്താവ് ആരെന്ന് അയയ്ക്കുന്നതിനു മുൻപ് പരിശോധിച്ചുറപ്പാക്കാൻ കഴിയില്ല. അക്കൗണ്ട് നമ്പർ, ഐഎഫ്‍എസ് കോഡ് എന്നിവയിൽ തെറ്റുണ്ടായാൽ തെറ്റായ അക്കൗണ്ടുകളിലേക്ക് ആകും പണം പോകുന്നത്. തട്ടിപ്പുകൾക്കും ഇരയാകാം. ഇത് തടയാനാണ് പുതിയ സൗകര്യം. ബാങ്ക് അക്കൗണ്ട് നമ്പറും ഐഎഫ്എസ് കോ‍ഡും നൽകിയാൽ അക്കൗണ്ട് ഉടമയുടെ പേര് കാണിക്കും.

Leave a Reply

Your email address will not be published. Required fields are marked *