ടൊവിനോ തോമസ് നായകനായെത്തിയ ‘അജയന്റെ രണ്ടാം മോഷണം’ 50 കോടി ക്ലബ്ബിൽ. സിനിമ റിലീസ് ചെയ്ത് അഞ്ച് ദിവസം കൊണ്ടാണ് ചിത്രം അൻപത് കോടി ക്ലബ്ബിലെത്തിയത്. ചിത്രത്തിന്റെ ആഗോള കലക്‌ഷനാണിത്.
ഇന്ത്യയിൽ റിലീസായ സ്ഥലങ്ങൾക്ക് പുറമെ വിദേശരാജ്യങ്ങളിൽ നിന്നും ഗംഭീര കലക്‌ഷനാണ് ലഭിക്കുന്നത്. ഏറെ നാളുകൾക്കു ശേഷം മലയാളി പ്രേക്ഷകർക്ക് ലഭിച്ച 3ഡി ചിത്രമെന്ന നിലയിൽ ഇരുകയ്യും നീട്ടിയാണ് ഈ ഓണകാലത്ത് സിനിമയെ പ്രേക്ഷകർ വരവേറ്റത് .പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയാണ് എആർഎം ബോക്സ് ഓഫിസിൽ വേട്ട തുടരുന്നത്.