കേരളത്തിൽ നിന്ന് ഒരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു. എറണാകുളം കാലടി മറ്റൂർ ആസ്ഥാനമായ ടോളിൻസ് ടയേഴ്സ് ആണ് പ്രാരംഭ ഓഹരി വിൽപന വഴി 230 കോടി രൂപ സമാഹരിക്കാനൊരുങ്ങുന്നത്.
ഈ മാസം 9 മുതൽ 11 വരെ നടക്കുന്ന ഐപിഒയിൽ ഓഹരി വില 215 മുതൽ 226 രൂപവരെയാണ്. 5 രൂപയാണ് ഓഹരിയുടെ മുഖവില .കുറഞ്ഞത് 66 ഓഹരികൾക്കായും തുടർന്ന് അതിന്റെ ഗുണിതങ്ങൾക്കുമാണ് അപേക്ഷിക്കാനാകുക. ഐപിഒയിൽ 50 ശതമാനം യോഗ്യരായ നിക്ഷേപകർക്കായാണ് മാറ്റിവച്ചിരിക്കുന്നത്. സ്ഥാപനേതര നിക്ഷേപകർക്കാണ് 15%. ബാക്കി 35% ചെറുകിട നിക്ഷേപകർക്കുമാണ്. ഐപിഒയിൽ അപേക്ഷിച്ചവരിൽ നിന്ന് അർഹരായവർക്ക് സെപ്റ്റംബർ 12ന് ഓഹരികൾ ഡീമാറ്റ് അക്കൗണ്ടിൽ ലഭ്യമാക്കിയേക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും സെപ്റ്റംബർ 16ന് ഓഹരി ലിസ്റ്റ് ചെയ്തേക്കും.