സ്വർണ നികുതി:ഡ്രോബാക്ക് റേറ്റ് നിർണയത്തിൽ തെറ്റ് തിരുത്തി കേന്ദ്രം

സ്വർണ ഇറക്കുമതിക്കാർക്ക് നികുതി റീഫണ്ട് ലഭ്യമാക്കുന്ന ഡ്രോബാക്ക് റേറ്റ് നിർണയത്തിൽ പറ്റിയ അമളി തിരുത്തി കേന്ദ്ര സർക്കാർ. ഇക്കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ കസ്റ്റംസ് ഡ്യൂട്ടി കേന്ദ്രം 15ൽ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു.എന്നാൽ, ആനുപാതികമായി ഇറക്കുമതിയുടെ ഡ്രോബാക്ക് റേറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ‌ ശ്രദ്ധിച്ചില്ല. ഇതുവഴി സർക്കാരിന് സാമ്പത്തിക നഷ്ടവും ഉണ്ടായെന്നാണ് വിലയിരുത്തൽ. ഇത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇപ്പോൾ ബജറ്റ് അവതരിപ്പിച്ച് ഒരുമാസം പിന്നിടുന്ന വേളയിൽ തിരുത്താൻ സർക്കാർ തയാറായത്.

സ്വർണം ഇറക്കുമതി ചെയ്ത് മൂല്യവർധന നടത്തി കയറ്റുമതി ചെയ്യുന്നവർക്ക് നൽകുന്ന നികുതി റീഫണ്ട് നിരക്കാണ് ഡ്രോബാക്ക് റേറ്റ്. ഇറക്കുമതി നികുതിയായി ഈടാക്കിയ തുകയിലാണ് റീഫണ്ട് അനുവദിക്കുക. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനാൽ, ഓരോ ഗ്രാം സ്വർണം ഇറക്കുമതിക്ക് 390 രൂപയാണ് ചെലവാകുന്നത്. എന്നാൽ, ഡ്രോബാക്ക് നിരക്ക് പഴയപടി 704.10 രൂപയിൽ തന്നെ തുടർന്നതിനാൽ, ഇറക്കുമതിക്കാർക്ക് ഇറക്കുമതിച്ചെലവിന്റെ ഇരട്ടി റീഫണ്ട് സർക്കാരിൽ നിന്ന് കിട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *