ബോക്‌സ്ഓഫിസില്‍ തരംഗമായി‘വാഴ’;ഇരട്ടിയായി കലക്‌ഷൻ

ബോക്‌സ്ഓഫിസില്‍ തരംഗമായി മാറിയ ‘വാഴ’ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. അണിയറ പ്രവര്‍ത്തകർ തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഹാഷിർ, സാഫ് ബോയ്, ജോമോൻ ജ്യോതിർ, സിജു സണ്ണി, അലൻ, വിനായക്, അജിൻ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആനന്ദ് മേനോൻ സംവിധാനം നിർവഹിച്ച ‘വാഴ-‘ ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂർ അമ്പലനടയിൽ’ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളുടെ സംവിധായകനായ വിപിൻ ദാസിന്റെ തിരക്കഥയില‍്‍ ആനന്ദ് മേനോനാണ് സംവിധാനം ചെയ്തിരിക്കുന്നത്.

3 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകളിൽ നിന്ന് നേടിയത് 5 കോടി 40 ലക്ഷം ​ഗ്രോസ് കലക്‌ഷനാണ്. ഓ​ഗസ്റ്റ് 15ന് റിലീസ് ചെയ്ത വാഴ 1 കോടി 44 ലക്ഷം രൂപയാണ് റിലീസ് ദിനത്തിൽ സ്വന്തമാക്കിയത്. മൂന്ന് ദിവസം കൊണ്ട് ജിസിസി രാജ്യങ്ങളിൽ നിന്നുള്ള കലക്‌ഷൻ 1 കോടി പിന്നിട്ടതായും ബോക്സ് ഓഫിസ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ആറ് ദിവസം കൊണ്ട് 9.33 കോടിയാണ് വാഴയുടെ ഇന്ത്യ നെറ്റ് കലക്‌ഷന്‍.

Leave a Reply

Your email address will not be published. Required fields are marked *