54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന്

54-ാമത് ജിഎസ്ടി കൗൺസിൽ യോഗം സെപ്റ്റംബർ 9 ന് നടക്കും.ധനമന്ത്രി നിർമ്മല സീതാരാമൻ്റെ അധ്യക്ഷതയിൽ ദില്ലിയിലാണ് യോഗം ചേരുക.

53-ാമത് ജിഎസ്ടി കൗൺസിൽ യോഗം ജൂൺ 22ന് ദില്ലിയിൽ നടന്നിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ കൗൺസിലായിരുന്നു അത്. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാർ യോഗത്തിൽ പങ്കെടുത്തിരുന്നു. കേന്ദ്ര ജിഎസ്ടി നിയമത്തിൽ പുതിയ സെക്ഷൻ 11 എ ഉൾപ്പെടുത്തുന്നതിനുള്ള നിയമഭേദഗതിക്ക് കൗൺസിൽ അംഗീകാരം നൽകിയിരുന്നു, 2017-ലെ ജിഎസ്ടി നിയമത്തിലെ 112-ാം വകുപ്പിൽ ഭേദഗതി വരുത്താനും കൗൺസിൽ ശുപാർശ ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *