വിലക്കയറ്റത്തോത് 5 വർഷത്തെ താഴ്ന്ന നിലവാരത്തിൽ

ജൂലൈയിൽ രാജ്യമാകെയുള്ള വിലക്കയറ്റത്തോത് കഴിഞ്ഞ 5 വർഷത്തിനിടയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 3.54 ശതമാനമായി. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുറവും, കഴിഞ്ഞ വർഷം ജൂലൈയിലെ വളരെ ഉയർന്ന വിലക്കയറ്റത്തോതുമായി (7.44%) ബന്ധപ്പെടുത്തി കണക്കുകൂട്ടിയതുമൂലമുള്ള കുറവും (ഹൈ ബേസ് ഇഫക്ട്) ഇത്തവണത്തെ നിരക്കിൽ പ്രതിഫലിച്ചിട്ടുണ്ട്.

2019 ഓഗസ്റ്റിലാണ് ഇതിലും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് (3.28%). 2019 ഒക്ടോബറിനു ശേഷം ആദ്യമായാണ് വിലക്കയറ്റത്തോത് 4 ശതമാനമെന്ന ആർബിഐ പരിധിക്ക് താഴെയെത്തുന്നത്.ജൂണിലെ വിലക്കയറ്റത്തോത് 4 മാസത്തെ ഉയർന്ന നിരക്കായ 5.08 ശതമാനമായിരുന്നു. വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിനു താഴെയെത്തിയാൽ മാത്രമേ പലിശയിൽ കുറവ് പ്രതീക്ഷിക്കാനാവൂ എന്നാണ് റിസർവ് ബാങ്ക് ആവർത്തിച്ചു വ്യക്തമാക്കിയത്. ബേസ് ഇഫക്ട് മൂലമുണ്ടായ കുറവ് അടുത്ത മാസം പ്രതീക്ഷിക്കാൻ കഴിഞ്ഞേക്കില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ ഓഗസ്റ്റിലെ വിലക്കയറ്റത്തോത് വീണ്ടും 5 ശതമാനത്തിലേക്ക് ഉയരാം.ജൂലൈയിൽ ഗ്രാമീണമേഖലയിൽ 4.1 ശതമാനമാണ് വിലക്കയറ്റമെങ്കിൽ നഗരമേഖലകളിൽ ഇത് 2.98 ശതമാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *