സിട്രോണിന്റെ ചെറു എസ്‍യുവി കൂപ്പെ ബസാൾട്ട് ഓഗസ്റ്റ് ആദ്യം വിപണിയിലെത്തും. ടാറ്റ കർവുമായി മത്സരിക്കുന്ന വാഹനം ഓഗ്സറ്റ് 2ന് വിപണിയിൽ എത്തിക്കാനാണ് സിട്രോൺ ശ്രമിക്കുന്നത്. പുറത്തിറക്കിലിന്റെ മുന്നോടിയായി ബസാൾട്ടിന്റെ നിർമാണം തമിഴ്നാട്ടിലെ തിരുവള്ളൂർ പ്ലാന്റിൽ ആരംഭിച്ചിരുന്നു. സി3, ഇസി3, സി3 എയര്‍ക്രോസ് എസ്‌യുവി എന്നിവക്കു ശേഷം സി ക്യൂബ്ഡ് പ്രോഗ്രാമിന്റെ ഭാഗമായി സിട്രോണ്‍ പുറത്തിറക്കുന്ന നാലാമതു വാഹനമാണ് ബസാള്‍ട്ട്.
ഇന്ത്യയില്‍ നിര്‍മിക്കുന്ന ബസാള്‍ട്ട് എസ് യു വി തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്നും സിട്രോണ്‍ അറിയിച്ചിട്ടുണ്ട്. സിട്രോണിന്റെ സി എം പി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് ബസാള്‍ട്ട് ഒരുങ്ങുക. സിട്രോണിന്റെ സി3 എയര്‍ക്രോസിന് മുകളിലായിട്ടാണ് ബസാള്‍ട്ടിന്റെ സ്ഥാനമുണ്ടാവുക. സി3 എയര്‍ ക്രോസുമായി നിരവധി സാമ്യങ്ങള്‍ കൂപ്പെ ബോഡി സ്‌റ്റൈലില്‍ നാലു ഡോര്‍ എസ് യു വിയായെത്തുന്ന ബസാള്‍ട്ടിനുണ്ട്.
110 എച്ച്പി, 1.2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ബസാള്‍ട്ടിന്റെ കരുത്ത്. മാനുവല്‍/ ഓട്ടോമാറ്റിക് വകഭേദങ്ങളും ഉണ്ടാവും. ബസാള്‍ട്ട് പുറത്തിറങ്ങി ആറു മാസത്തിനു ശേഷം വൈദ്യുത മോഡലും എത്തുമെന്ന് കരുതപ്പെടുന്നു. ഈ വര്‍ഷം പകുതിയോടെ ബസാള്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാമെന്നാണ് സിട്രോണ്‍ അറിയിച്ചിരിക്കുന്നത്. അതു വെച്ചു നോക്കുമ്പോള്‍ അടുത്ത വര്‍ഷം തുടക്കത്തിലായിരിക്കും ബസാള്‍ട്ടിന്റെ ഇവി മോഡല്‍ ഇറങ്ങുക.
ബസാള്‍ട്ടിന്റെ ഇന്റീരിയര്‍ വിശദാംശങ്ങള്‍ ഇപ്പോഴും ഔദ്യോഗികമായി സിട്രോണ്‍ പുറത്തുവിട്ടിട്ടില്ല.