വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്രം

വൻകിട സിനിമാ നിർമാണ സ്റ്റുഡിയോ ആരംഭിക്കാനുള്ള പദ്ധതിയുമായി കേന്ദ്ര വാർത്താവിതരണ മന്ത്രാലയം. സ്വകാര്യ പങ്കാളിത്തത്തോടെ 10,000 കോടി രൂപ മുതൽമുടക്കിൽ സ്റ്റുഡിയോ സജ്ജമാക്കാനുള്ള ചർച്ചകളാണു പുരോഗമിക്കുന്നത്. വിനോദ വ്യവസായ മേഖലയിൽ ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്നാണു കണക്കുകൂട്ടൽ.
സ്റ്റുഡിയോ തയാറാക്കാൻ 200 ഏക്കർ സ്ഥലമെങ്കിലും വേണ്ടിവരുമെന്നാണു വിലയിരുത്തൽ. രാജ്യാന്തര പോസ്റ്റ് പ്രൊഡക്‌ഷൻ ഹബ്ബായി സ്റ്റുഡിയോയെ മാറ്റുകയാണു ലക്ഷ്യം. സർക്കാർ ഏതൊക്കെ തരത്തിൽ പങ്കാളിയാകും എന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *