ബാങ്കുകളിലെ തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുതുക്കി റിസരവ് ബാങ്ക്. തട്ടിപ്പുകള്‍ ആയി കണക്കാക്കപ്പെടുന്ന ഇടപാടുകളുടെ സമഗ്രമായ പട്ടികയും റിസര്‍വ് ബാങ്ക് തയാറാക്കിയിട്ടുണ്ട്. വാണിജ്യ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവയ്ക്കെല്ലാം പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണ്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, കേന്ദ്ര സഹകരണ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്ക്കും പുതിയ നിര്‍ദേശം ബാധകമായിരിക്കും. നേരത്തെ പല അവസരങ്ങളിലായി ബാങ്കുകള്‍ക്ക് അയച്ച 36 സര്‍ക്കുലറുകള്‍ പരിഷ്കരിച്ചാണ് പുതിയ നിര്‍ദേശം തയാറാക്കിയിരിക്കുന്നത്. പുതിയ ഒരൊറ്റ മാനദണ്ഡം തയാറാക്കുന്നതിലൂടെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് കൂടുതല്‍ അനായാസകരമായിരിക്കുമെന്നാണ് പ്രതീക്ഷ