ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ അംഗീകരിച്ചു.

എഡ്യുടെക് കമ്പനിയായ ബൈജൂസിനെതിരെ പാപ്പരത്ത നടപടി ആവശ്യപ്പെട്ട് ബിസിസിഐ നൽകിയ ഹർജി നാഷനൽ കമ്പനി ലോ ട്രൈബ്യൂണൽ ബെംഗളൂരു ബെഞ്ച് അംഗീകരിച്ചു.
കഴിഞ്ഞ വർഷമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ് കരാർ പ്രകാരം 158 കോടി രൂപ കുടിശിക വരുത്തിയതിനെത്തുടർന്നായിരുന്നു ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിനെതിരെ ബിസിസിഐയുടെ അപേക്ഷ.

അതേസമയം, പ്രശ്നപരിഹാരത്തിനായി ബിസിസിഐയുമായി ചർച്ചകൾ നടത്തുകയാണെന്ന് സ്ഥാപനം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *