സ്റ്റെയിൻലെസ് സ്റ്റീൽ, അലുമിനിയം പാത്രങ്ങൾക്ക് ഇനി ഗുണനിലവാര മുദ്രയായ ഐഎസ്ഐ (ഇന്ത്യൻ സ്റ്റാൻഡേഡ്സ് ഇൻസ്റ്റിറ്റ്യൂഷൻ) മാർക് നിർബന്ധം. ഗുണനിലവാര മാനദണ്ഡം (ക്യുസിഒ) ഉറപ്പാക്കാനുള്ള ഉത്തരവ് വാണിജ്യമന്ത്രാലയം പുറപ്പെടുവിച്ചു.
ക്യുസിഒ അനുസരിച്ച് ഐഎസ്ഐ മാർക് ഇല്ലാത്ത പാത്രങ്ങൾ വിൽക്കാനാവില്ല.ഗുണനിലവാരം കുറഞ്ഞ പാത്രങ്ങളുടെ വിൽപനയും ഇറക്കുമതിയും നിയന്ത്രിക്കാനാണ് നടപടി.