അസംഘടിത മേഖലയിലെ തൊഴിലാളികൾക്കു സഹായകരമായ തപാൽ വകുപ്പിന്റെ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിലേക്ക് ജൂലൈ 30 വരെ അപേക്ഷിക്കാം. ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ഐപിപിബി) അന്ത്യോദയ ശ്രമിക് സുരക്ഷ യോജന പദ്ധതിയിൽ തൊഴിലിടങ്ങളിലും അല്ലാതെയുമുള്ള അപകടങ്ങളിൽ പൂർണ പരിരക്ഷയാണ് ഉറപ്പു നൽകുന്നത്. റോഡപകടം, തീപ്പൊള്ളൽ, വഴുതി വീഴൽ, പാമ്പു കടിയേൽക്കൽ തുടങ്ങിയ അപകടങ്ങൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ പദ്ധതി ഉറപ്പാക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികളെയും പദ്ധതിയുടെ ഭാഗമാക്കുകയാണ് സംസ്ഥാന തൊഴിലുറപ്പു പദ്ധതി മിഷൻ.
തൊട്ടടുത്തുള്ള പോസ്റ്റ് ഓഫിസിൽ ഐപിപിബി അക്കൗണ്ട് തുടങ്ങി തൊഴിലാളികൾക്കു പദ്ധതിയിൽ അംഗമാകാം. 200 രൂപയാണ് ചെലവ്. ആധാർ കാർഡും ഒടിപി ലഭിക്കാൻ മൊബൈൽ ഫോണും കയ്യിൽ കരുതണം.