യുപിഐ വഴിയുള്ള പണമിടപാടുകളും മൂല്യവും കഴിഞ്ഞമാസം കുറഞ്ഞുവെന്ന് നാഷണൽ പേയ്മെന്‍റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) റിപ്പോർട്ട്. മൊത്തം യുപിഐ ഇടപാടുകൾ മേയിലെ റെക്കോഡ് 1,404 കോടിയിൽ നിന്ന് 1,389 കോടിയിലേക്കും ഇടപാടു തുക 20.45 ലക്ഷം കോടി രൂപയിൽ നിന്ന് 20.07 ലക്ഷം കോടി രൂപയിലേക്കുമാണ് താഴ്ന്നത്.
മൊബൈൽ ആപ്പ്/ഇന്‍റര്‍നെറ്റ് ബാങ്കിങ് മുഖേന ഒരു ബാങ്ക് അക്കൗണ്ടിൽ നിന്ന് മറ്റൊന്നിലേക്ക് തൽസമയം പണംകൈമാറാവുന്ന ഐഎംപിഎസ് വഴിയുള്ള ഇടപാടുകളും കുറഞ്ഞു. മേയിലെ 55.8 കോടിയിൽ നിന്ന് 51.7 കോടിയായാണ് ഇടിവ്. ഇടപാടുമൂല്യം 6.06 ലക്ഷം കോടി രൂപയിൽ നിന്ന് 5.78 ലക്ഷം കോടി രൂപയിലെത്തി.