ആക്സിസ് ബാങ്കിലേക്കുള്ള സിറ്റി ക്രെഡിറ്റ് കാർഡുകളുടെ മൈഗ്രേഷൻ ജൂലൈ 15-നകം പൂർത്തിയാകും.ആക്സിസ് ബാങ്കിലേക്ക് സിറ്റി ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളെ മൈഗ്രേറ്റ് ചെയ്യുന്നതിനായി ആക്സിസ് ബാങ്ക് ഇതിനകം തന്നെ ചില പുതിയ കാർഡ് വേരിയന്റുകൾ പുറത്തിറക്കിയിട്ടുണ്ട്. മൈഗ്രേഷൻ കഴിഞ്ഞാൽ, നിലവിലുള്ള സിറ്റി കാർഡുകളുടെ കാർഡ് പിൻ, നമ്പർ, കാലഹരണപ്പെടുന്ന തീയതി, CVV എന്നിവയിൽ മാറ്റമുണ്ടാകില്ല.
കൂടാതെ, ബില്ലിംഗ് സൈക്കിൾ, സ്റ്റേറ്റ്‌മെന്റ് ജനറേഷൻ തീയതി, പേയ്‌മെന്റ് ഡ്യൂ ഡേറ്റ് എന്നിവ മാറ്റമില്ലാതെ തുടരും. ഈ രണ്ടു ബാങ്കുകളുടെയും റിവാർഡ് ബാലൻസുകൾ മൈഗ്രേഷന്ശേഷം ഒരുമിച്ചായിരിക്കും. മൈഗ്രേഷനുശേഷം ആക്സിസ് ബാങ്ക് മൊബൈൽ ബാങ്കിംഗ് ആപ്പിലും, ആക്സിസ് ബാങ്ക് എഡ്ജ് റിവാർഡ് പോർട്ടലിലും കാണാൻ കഴിയും. മൈഗ്രേഷനുശേഷം ലഭിക്കുന്ന പലിശ ആക്സിസ് ബാങ്കിന്റെ നിരക്കുകൾ അനുസരിച്ചായിരിയ്ക്കും.