2023-24 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ITR) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി 2024 ജൂലൈ 31 ആണ്. എന്നാൽ 2024 ഡിസംബർ 31 വരെ വൈകി ഫയൽ ചെയ്യുന്നതിനുള്ള വ്യവസ്ഥയുണ്ട്. ആദായ നികുതി അടയ്ക്കേണ്ട അവസാന തിയതി ജൂലൈ 31 ആണെങ്കിലും, അവസാന നിമിഷം വരെ കാത്തിരിക്കാതെ എത്രയും വേഗം റിട്ടേൺസ് ഫയൽ ചെയ്യുന്നതാണ് നല്ലത്. കഴിഞ്ഞ വർഷങ്ങളിൽ ജൂലൈ 31 നോട് അടുത്തുള്ള ദിവസങ്ങളിൽ തിരക്ക് കൂടിയതിനാൽ ആദായ നികുതി വെബ് സൈറ്റിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.റിട്ടേൺസ് ഫയൽ ചെയ്യുമ്പോൾ എന്തെങ്കിലും തെറ്റുകളുണ്ടായാൽ, നേരെത്തെ ചെയ്‌യുകയാണെങ്കിൽ അത് തിരുത്തുവാനുള്ള സമയവും ലഭിക്കും