ഇന്ത്യയിൽ ഏറ്റവും വിശ്വസ്തതയുള്ള ബ്രാൻഡ് എന്ന പദവി നില നിര്‍ത്തി ടാറ്റാ ഗ്രൂപ്പ്

രാജ്യത്തെ ഏറ്റവും വിശ്വസ്തതയുള്ള ബ്രാന്‍റെന്ന പദവി നില നിര്‍ത്തി ടാറ്റാ ഗ്രൂപ്പ്. ബ്രാന്‍റ് വാല്വേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ ബ്രാന്‍റ് ഫിനാന്‍സ് തയാറാക്കിയ പട്ടികയിലാണ് ടാറ്റയുടെ ഈ നേട്ടം. രണ്ടാം സ്ഥാനത്ത് ഇന്‍ഫോസിസും മൂന്നാം സ്ഥാനത്ത് എച്ച്ഡിഎഫ്സി ഗ്രൂപ്പുമാണ് ഉള്ളത്. ഏതാണ്ട് രണ്ടര ലക്ഷം കോടി രൂപയുടെ ബ്രാന്‍റ് മൂല്യമുള്ള ടാജ് ഇന്ത്യയുടെ ശക്തമായ സമ്പദ് വ്യവസ്ഥയുടെ അടയാളമാണെന്ന് ബ്രാന്‍റ് ഫിനാന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രാൻഡിനെക്കുറിച്ച് ഉപഭോക്താക്കൾക്ക് ഉള്ള ധാരണയിൽ നിന്ന് വരുമാനം നേടാനുള്ള കഴിവാണ് ബ്രാൻഡ് മൂല്യം. രാജ്യത്തെ ഏറ്റവും ശക്തമായ ബ്രാന്‍റെന്ന സ്ഥാനം ടാറ്റയുടെ ഉടമസ്ഥതയിലുള്ള ടാജ് ഹോട്ടല്‍സിനാണ്.

ടാറ്റയുടെ വിപണി മൂല്യം 365 ബില്യൺ ഡോളർ അഥവാ 30.3 ലക്ഷം കോടിയാണ്. പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയേക്കാൾ വരുമിത്. ഐഎംഎഫിന്റെ വിലയിരുത്തൽ പ്രകാരം പാകിസ്ഥാന്റെ മൊത്തം ജിഡിപി ഏകദേശം 341 ബില്യൺ ഡോളർ അഥവാ 28 ലക്ഷം കോടി രൂപ മാത്രമാണ്. അതായത്, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ വിപണി മൂല്യം പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയുടെ പകുതിയോളം വരും . 15 ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള, ഇന്ത്യയിലെ രണ്ടാമത്തെ വലിയ കമ്പനിയാണ് ടിസിഎസ്. കഴിഞ്ഞ ഒരു വർഷത്തിനിടെ 8 ടാറ്റ കമ്പനികളുടെ സമ്പത്ത് ഇരട്ടിയിലധികമായി. ടാറ്റ ഗ്രൂപ്പിന്റെ 25 കമ്പനികളെങ്കിലും ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

തുടര്‍ച്ചയായി രണ്ടാം സ്ഥാനം നിലനിര്‍ത്തിയ ഇന്‍ഫോസിസിന്‍റെ ബ്രാന്‍റ് മൂല്യത്തിന്‍റെ വളര്‍ച്ച 9 ശതമാനമാണ്. 1.17 ലക്ഷം കോടിയാണ് കമ്പനിയുടെ ബ്രാന്‍റ് മൂല്യം. ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് കുതിച്ച എച്ച്ഡിഎഫ്സി ഗ്രൂപ്പിന്‍റെ ബ്രാന്‍റ് മൂല്യം 8.6 ലക്ഷം കോടി രൂപയാണ്.മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ബാങ്കിംഗ് സ്ഥാപനങ്ങളായ ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയും പട്ടികയില്‍ ഇടം പിടിച്ചു. ബ്രാന്‍റ് മൂല്യത്തില്‍ ഏറ്റവും അധികം വളര്‍ച്ച നേടിയത് ടെലികോം മേഖലയാണ്.

Leave a Reply

Your email address will not be published. Required fields are marked *