പൈലറ്റ് ക്ഷാമം നേരിടാൻ മഹാരാഷ്ട്രയിലെ അമരാവതിയിൽ എയർ ഇന്ത്യ ഫ്ലയിങ് സ്കൂൾ ആരംഭിക്കുന്നു. വർഷം 180 പൈലറ്റുമാരെ പരിശീലിപ്പിക്കുകയാണു ലക്ഷ്യം. ഏതാനും മാസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കും.
എയർ ഇന്ത്യ ഏവിയേഷൻ അക്കാദമിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഫ്ലയിങ് സ്കൂളിനു വേണ്ടി 30 സിംഗിൾ എൻജിൻ വിമാനങ്ങളും 4 മൾട്ടി എൻജിൻ വിമാനങ്ങളുമാണു ക്രമീകരിക്കുക. എയർ ഇന്ത്യയുടെ ശ്രേണിയിലേക്കു പുതിയ 470 വിമാനങ്ങളാണ് അടുത്ത വർഷങ്ങളിലായി എത്തുന്നത്.