ഗുജറാത്തിലെ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് റെക്കോര്‍ഡ് തുകയ്ക്ക് വാണിജ്യാവശ്യത്തിനുള്ള ഭൂമി സ്വന്തമാക്കി ലുലു ഗ്രൂപ്പ്. കോര്‍പ്പറേഷനിലെ ചാന്ദ്ഖേഡാ എന്ന പ്രദേശത്തെ എസ്.പി റിംഗ് റോഡിലെ സ്ഥലം 519 കോടി രൂപയ്ക്കാണ് ലുലു ഗ്രൂപ്പിന് കീഴിലെ ലുലു ഇന്‍റര്‍നാഷണല്‍ ഷോപ്പിംഗ് മാൾസ് ലേലത്തിലൂടെ വാങ്ങിയത്. അഹമ്മദാബാദ് കോര്‍പ്പറേഷന്‍റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകയുടെ ഭൂമി വില്‍പനയാണിത്. ലേലത്തില്‍ 502 കോടി രൂപയായിരുന്നു സ്ഥലത്തിന്‍റെ റിസര്‍വ് തുക. മറ്റ് രണ്ട് കമ്പനികളും ലേലത്തില്‍ പങ്കെടുത്തിരുന്നെങ്കിലും വാശിയേറിയ മത്സരത്തിനൊടുവില്‍ ഭൂമി ലുലു ഗ്രൂപ്പ് സ്വന്തമാക്കുകയായിരുന്നു.