കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് കമ്പനിയെന്ന വിശേഷണത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച കെ –ഫോൺ ലക്ഷ്യമിടുന്നത് ഡിസംബറിനകം ഒരു ലക്ഷം കണക്‌ഷൻ. ഇതിനകം 12,000 ത്തിലേറെ വാണിജ്യ കണക്‌ഷനുകൾ നൽകിക്കഴിഞ്ഞു. സൗജന്യ കണക്‌ഷനുകൾക്കു പുറമേയാണിത്. സാങ്കേതിക സംവിധാനങ്ങൾ മെച്ചപ്പെട്ടതോടെ പ്രതിദിനം 150 – 200 കണക്‌ഷൻ വീതമാണ് ഇപ്പോൾ നൽകുന്നത്.
അതേസമയം, കണക്‌ഷൻ നടപടികൾക്കു വേഗം കൂട്ടുകയെന്ന ലക്ഷ്യത്തോടെ കെ –ഫോൺ അധികൃതർ ലോക്കൽ നെറ്റ്‌വർക് പ്രൊവൈഡർമാരുമായി (എൽഎൻപി) കൂടിക്കാഴ്ച നടത്തി. കെ–ഫോൺ എംഡി ഡോ.സന്തോഷ് ബാബു യോഗത്തിൽ പങ്കെടുത്തു.