നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടാൽ എന്തുചെയ്യണം?

നിങ്ങളുടെ ആധാർ എവിടെയൊക്കെ വെരിഫൈ ചെയ്യപ്പെടുന്നുണ്ടെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇതിനായാണ് ആധാർ അതോറിറ്റി എംആധാർ ആപ്പ് ഉപയോഗിക്കാൻ പറയുന്നത്. എങ്ങനെ ആധാർ ഹിസ്റ്ററി എങ്ങനെ പരിശോധിക്കാൻ എന്നറിയാം
https://resident.uidai.gov.in/aadhaar-auth-history എന്നതിലേക്ക് പോകുക.ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നിങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്യണം.

ഈ വെബ്‌സൈറ്റിലൂടെ ഏതൊക്കെ ദിവസങ്ങളിൽ, സമയങ്ങളിൽ ആധാർ ഉപയോഗിച്ചുവെന്ന് അറിയാനാകും. കൂടാതെ, പ്രോസസ്സിനിടെ സൃഷ്ടിച്ച കോഡ് ആക്‌സസ് ചെയ്‌ത ആരാണ് വെരിഫൈ ചെയ്തത് എന്നതുൾപ്പടെയുള്ളയുള്ള കാര്യങ്ങൾ അറിയാനാകും.

ഹിസ്റ്ററി പരിശോധിക്കുമ്പോൾ , നിങ്ങളുടെ ആധാർ ദുരുപയോഗം ചെയ്യപ്പെട്ടതായി നിങ്ങൾ കണ്ടെത്തുകയാണെങ്കിൽ, ഉടനെ അടിസ്ഥാന പ്രാമാണീകരണ ഉപയോക്തൃ ഏജൻസി (AUA) യെ അറിയിക്കണം. കൂടാതെ, ഇത്തരം കാര്യങ്ങളിൽ സഹായം ലഭിക്കുന്നതിന് ഒരാൾക്ക് യുഐഡിഎഐ ഹെൽപ്പ്ലൈനുമായി ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *