മുത്തൂറ്റ് മൈക്രോഫിൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി (എസ്ബിഐ) സഹകരിച്ച് വായ്പകൾ കൊടുക്കാൻ ഒരുങ്ങുന്നു. കരാർ പ്രകാരം, കാർഷിക-അനുബന്ധ പ്രവർത്തനങ്ങളിലും, മറ്റ് വരുമാനം ഉണ്ടാക്കുന്ന സംരംഭങ്ങളിലും ഏർപ്പെട്ടിരിക്കുന്ന ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകളിലെ (ജെഎൽജി) അംഗങ്ങൾക്ക് മുത്തൂറ്റ് മൈക്രോഫിനും എസ്ബിഐയും ചേർന്ന് വായ്പ നൽകും
ലോൺ തുകകൾ കുറഞ്ഞത് 10,000 രൂപ മുതൽ പരമാവധി 3 ലക്ഷം രൂപ വരെ ആയിരിക്കും. ഈ പുതിയ പദ്ധതിയിലൂടെ, മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് ഇന്ത്യയിലുടനീളമുള്ള ഗ്രാമീണ, അർദ്ധ നഗര മേഖലകളിലെ വനിതാ സംരംഭകർക്ക് തങ്ങളുടെ സാമ്പത്തിക സേവനങ്ങൾ വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഗ്രാമീണ മേഖലകളിൽ നിന്നുള്ള വനിതാ സംരംഭകർക്ക് പണത്തിന് ബുദ്ധിമുട്ടാകുമ്പോൾ ഇത്തരം വായ്പകൾ ലഭിക്കുകയാണെങ്കിൽ അവരുടെ സംരംഭം കുറേകൂടി വളർത്താനും വിപുലീകരിക്കാനുമാകും.