ഞായറാഴ്ച പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ നിശ്ചയിക്കപ്പെട്ട സാഹചര്യത്തിൽ ഇന്നും നേട്ടത്തോടെ ആരംഭിച്ച ഇന്ത്യൻ വിപണി ആദ്യ മണിക്കൂറിലെ അതിമുന്നേറ്റത്തിന് ശേഷം നേട്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ 22910 ഉയരം കുറിച്ച നിഫ്റ്റി 1% മുന്നേറി 22851 പോയിന്റിലാണ് ക്ളോസ് ചെയ്തത്. 692 പോയിന്റുകൾ മുന്നേറി സെൻസെക്സ് ഇന്ന് 75074 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
പ്രതീക്ഷിച്ചത് പോലെ തന്നെ നാസ്ഡാകിന്റെ മുന്നേറ്റത്തിന്റെ പിൻബലത്തിൽ ഐടി സെക്ടർ തന്നെയാണ് ഇന്ന് ഇന്ത്യൻ വിപണിയെ മുന്നിൽ നിന്നും നയിച്ചത്. ഐടി സെക്ടർ ഇന്ന് 2.83% മുന്നേറ്റം നേടിയപ്പോൾ ബാങ്കിങ് സെക്ടർ അര ശതമാനവും, ഫിനാൻഷ്യൽ സെക്ടർ ഒരു ശതമാനം നേട്ടവും കുറിച്ചു. റിയൽറ്റി സെക്ടർ 4.7% മുന്നേറ്റം നേടിയപ്പോൾ സ്മോൾ & മിഡ് ക്യാപ് സെക്ടറുകൾ യഥാക്രമം 3.3%വും, 2.2%വും വീതം മുന്നേറി