കാറുകളുടെ സുരക്ഷ വീണ്ടും കൂട്ടി ഫോക്സ്‍വാഗൺ

രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ ഫോക്‌സ്‌വാഗൺ ഇന്ത്യയുടെ സുരക്ഷയ്ക്ക് പേരുകേട്ട മോഡലുകളാണ് ടൈഗൺ, വിർടസ് എന്നിവ. കുടുംബ സുരക്ഷയ്‌ക്കായുള്ള ക്രാഷ് ടെസ്റ്റിൽ ഫോക്‌സ്‌വാഗൺ ടിഗൺ, വിർടസ് എന്നിവയ്ക്ക് ഗ്ലോബൽ എൻസിഎപി അഞ്ച് സ്റ്റാർ റേറ്റിംഗ് ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഈ മോഡലുകളുടെ എല്ലാ വേരിയൻ്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കമ്പനി.

ഇതുവരെ ഫോക്‌സ്‌വാഗൺ വിർറ്റസും ടൈഗണും ചേർന്ന് ഇന്ത്യയിൽ 1,00,000 യൂണിറ്റിലധികം കാറുകൾ വിറ്റഴിച്ചുവെന്നാണ് കണക്കുകൾ. മുൻനിര മോഡലിന് 11.70 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയാണ് ഫോക്‌സ്‌വാഗൺ ടൈഗൺ എക്‌സ് ഷോറൂം വില.

കമ്പനിയുടെ ശ്രേണിയിൽ ആറ് എയർബാഗുകൾ മുഴുവൻ ലൈനപ്പിലും സ്റ്റാൻഡേർഡായി പ്രഖ്യാപിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഈ പ്രധാന നാഴികക്കല്ലിനെ കുറിച്ച് അഭിപ്രായപ്പെട്ട് ഫോക്‌സ്‌വാഗൺ പാസഞ്ചർ കാർസ് ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ ആശിഷ് ഗുപ്‍ത പറഞ്ഞു. ഇതോടെ, സുരക്ഷിതമായ മൊബിലിറ്റിയോടുള്ള പ്രതിബദ്ധത തങ്ങൾ പ്രകടിപ്പിക്കുക മാത്രമല്ല അത് നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *