കേരളത്തിന് വിനോദ സഞ്ചാര മേഖലയിൽ ഇപ്പോൾ നല്ലകാലമാണെന്നും മുൻവർഷങ്ങളെക്കാൾ 72% വളർച്ചയുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ .
ലുലു ഗ്രൂപ്പും ഹയാത്തും ചേർന്ന് തിരുവനന്തപുരത്ത് ആരംഭിച്ച ഹയാത്ത് റീജൻസിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ നിക്ഷേപ സൗഹൃദ രീതികൾക്ക് ഉത്തേജനം പകരുന്ന ചുവടുവയ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര വരുമാനത്തിന്റെ 10% ടൂറിസം മേഖലയിൽ നിന്നാണ്. കേരളത്തിന്റെ മുഖ്യവരുമാനം മറ്റു ചിലതാണെന്ന പ്രചാരണം തെറ്റാണ്. 2022-23 കേരളം സംരംഭക വർഷമായി കണക്കാക്കിയാണ് പ്രവർത്തിക്കുന്നത്.