നരേന്ദ്രമോദി സർക്കാർ വീണ്ടും വൻഭൂരിപക്ഷത്തിൽ അധികാരത്തിൽ തിരിച്ചുവരുമെന്ന എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇന്ന് ഇന്ത്യൻ വിപണിക്ക് വീണ്ടും റെക്കോർഡ് മുന്നേറ്റം നൽകി. 23338 എന്ന സർവകാലറെക്കോർഡിൽ വ്യാപാരം, ആരംഭിച്ച നിഫ്റ്റി പിന്നീട് ലാഭമെടുക്കലിൽ ഇറങ്ങിയെങ്കിലും നേട്ടം കൈവിടാതെ മികച്ച നിരക്കിൽ തന്നെ ക്ലോസ് ചെയ്തു. നിഫ്റ്റി 3.25% നേട്ടത്തിൽ 23263 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 2500 പോയിന്റുകൾ മുന്നേറി 76468 പോയിന്റിലും ക്ലോസ് ചെയ്തു.
ബാങ്ക് നിഫ്റ്റി, നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, നിഫ്റ്റി നെക്സ്റ്റ്-50 മുതലായവ 4% നേട്ടമുണ്ടാക്കിയപ്പോൾ പൊതു മേഖല ബാങ്കിങ് സൂചിക 8%വും എനർജി, ഇൻഫ്രാ സെക്ടറുകൾ 6%ൽ കൂടുതലും മുന്നേറ്റം നടത്തി. ഇൻഫ്രാ, റിയൽറ്റി സെക്ടറുകളും 5%ൽ കൂടുതൽ മുന്നേറി.