രാജ്യത്തെമ്പാടുമുള്ള നാലായിരത്തോളം സിനിമ സ്ക്രീനുകളില്‍ മേയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം. സിനിമാ ലൗവേഴ്‌സ് ഡേ ആഘോഷത്തിന്റെ ഭാഗമായി മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ)യാണ് സിനിമാ പ്രേമികൾക്ക് ഇങ്ങനെയൊരു അവസരം ഒരുക്കുന്നത്.
മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന് കീഴിലുള്ള പിവിആര്‍, ഐനോക്‌സ്, സിനിപോളിസ്, മിറാഷ്, വേവ്, എം2കെ, ഡിലൈറ്റ്, സിറ്റിപ്രൈഡ്, ഏഷ്യന്‍, മുക്ത എ 2, മൂവി ടൈം തുടങ്ങിയ മള്‍ട്ടിപ്ലെക്‌സ് ശൃംഖലകളിലാണ് ഓഫര്‍ ലഭ്യമാവുക. ബുക്ക്‌മൈഷോ, പേടിഎം തുടങ്ങിയ സിനിമ ബുക്കിങ് ആപ്പുകളിലൂടെ സിനിമ ബുക്ക് ചെയ്യാം.
എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും തിയിറ്ററുകളിലേക്ക് ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ലക്ഷ്യം.ഉത്തരേന്ത്യയില്‍ അടക്കം ചൂടിനെ മറികടക്കാൻ മൾട്ടിപ്ലക്സുകൾ ആളുകള്‍ തിരഞ്ഞെടുത്തേക്കും.