കേന്ദ്ര, സംസ്ഥാന സർക്കാരുകളും ബാങ്കുകളും വൈകാതെ നിങ്ങളെ വിളിക്കുക 160 എന്നു തുടങ്ങുന്ന ഫോൺ നമ്പറിൽ നിന്നായിരിക്കും. കേന്ദ്ര, സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, ബാങ്കുകൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, സ്റ്റോക് എക്സ്ചേഞ്ചുകൾ, നാഷനൽ പെൻഷൻ സ്കീം തുടങ്ങിയവയ്ക്കു വേണ്ടിയാണ് ടെലികോം വകുപ്പ് 160ൽ തുടങ്ങുന്ന പുതിയ സീരീസ് അനുവദിച്ചത്. ഉടൻ തന്നെ ഇതു നടപ്പാകും.
ഇതുവരെ എല്ലാ വാണിജ്യ ആവശ്യങ്ങൾക്കും 140ൽ തുടങ്ങുന്ന സീരീസ് ആണ് ഉപയോഗിച്ചിരുന്നത്. തട്ടിപ്പുകൾ തടയാൻ കൂടി ലക്ഷ്യമിട്ടാണ് സർക്കാർ, ബാങ്ക് സേവനങ്ങൾക്കായി പുതിയ സീരീസ്