വാഹനങ്ങളുടെ മൊത്ത വ്യാപാരത്തിൽ ഏപ്രിലിൽ റെക്കോർഡ്

യാത്രാ വാഹനങ്ങളുടെ മൊത്ത വ്യാപാരം ഏപ്രിലിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായി സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടമൊബീൽ മാനുഫാക്ചറേഴ്സ് (സിയാം). എസ്‌യുവികൾ ഉൾപ്പെടെ യൂട്ടിലിറ്റി വാഹനങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്.

നിർമാതാക്കളിൽ നിന്നു ഡീലർമാരിലേക്കുള്ള വാഹന നീക്കത്തിൽ 1.3% വർധനയുണ്ട്. ഈ വർഷം ഏപ്രിലിൽ 3,35,629 യൂണിറ്റുകളാണ് ഡീലർമാരിൽ എത്തിയത്. 2023 ഏപ്രിലിൽ 3,31,278 യൂണിറ്റാണ് കമ്പനികൾ അയച്ചത്. യൂട്ടിലിറ്റി വാഹന വിൽപനയിൽ വർധന 21% ആണ്. കഴിഞ്ഞ മാസം വിറ്റത് 1,79,329 എണ്ണം. 2023 ഏപ്രിലിൽ 1,48,005 എണ്ണം. എന്നാൽ കാറുകളുടെ വിൽപന കുറഞ്ഞതായാണ് കണക്കുകൾ.

96,357 എണ്ണമാണ് ഡീലർമാരിലേക്ക് പോയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇത് 1,25,758 എണ്ണമായിരുന്നു. വാൻ വിൽപനയിൽ 15% വർധനയുണ്ട്. കഴിഞ്ഞ മാസം 12,060 എണ്ണം ഡീലർഷിപ്പുകളിലെത്തി. 10,508 എണ്ണമായിരുന്നു 2023 ഏപ്രിലിൽ. ഇരുചക്ര– മുച്ചക്ര വാഹന വിൽപനയിൽ 31% വർധനയുണ്ടെന്ന് സിയാം പറയുന്നു. 17,51,393 യൂണിറ്റുകളാണ് ഡീലർമാരിൽ എത്തിയത്.2023 ഏപ്രിലിൽ വിൽപന 13,38,588 യൂണിറ്റ്.

Leave a Reply

Your email address will not be published. Required fields are marked *