തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ തുക നേടി ‘ത​ഗ് ലൈഫ്’

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും വലിയ മാര്‍ക്കറ്റ് ഉള്ള ഇന്‍ഡസ്ട്രികളിലൊന്നാണ് തമിഴ്.വിപണിയുടെ ഈ വികാസം വിവിധ റൈറ്റ്സിലൂടെ പുതിയ ചിത്രങ്ങള്‍ നേടുന്ന തുകയിലും വ്യത്യാസം വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഓവര്‍സീസ് റൈറ്റ്സ് തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ് മണി രത്നത്തിന്‍റെ കമല്‍ ഹാസന്‍ ചിത്രമായ ത​ഗ് ലൈഫ്.

ചിത്രത്തിന്‍റെ ഓവര്‍സീസ് കരാര്‍ ആയ വിവരം നിര്‍മ്മാതാക്കള്‍ ഇന്നലെ അറിയിച്ചിരുന്നു. എപി ഇന്‍റര്‍നാഷണലും ഹോം സ്ക്രീന്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റും ചേര്‍ന്നാണ് ചിത്രം അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ വിതരണത്തിന് എത്തിക്കുന്നത്. ഇന്ത്യ​ഗ്ലിറ്റ്സ് തമിഴിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ഓവര്‍സീസ് തിയട്രിക്കല്‍ റൈറ്റ്സിലൂടെ ത​ഗ് ലൈഫ് നേടിയിരിക്കുന്നത് 63 കോടിയാണ്. കോളിവുഡിന്‍റെ ചരിത്രത്തിലെതന്നെ റെക്കോര്‍ഡ് തുകയാണ് ഇത്. നേരത്തെ വിജയ് ചിത്രം ലിയോയുടെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 60 കോടിയാണ് ലിയോ നേടിയത്. ചിത്രം വമ്പന്‍ കളക്ഷനും നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *