ഇന്ത്യയിൽ വാഹന വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27 ശതമാനം കൂടി

ഇന്ത്യയിൽ ഏപ്രിലിലെ വാഹന വിൽപന കഴിഞ്ഞ വർഷത്തെ ഇതേസമയത്തെ അപേക്ഷിച്ച് 27 ശതമാനം കൂടിയെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷന്റെ കണക്കുകൾ.

22,06,070 വാഹനങ്ങളാണ് ഏപ്രിലിൽ രാജ്യത്ത് ആകെ റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ഏപ്രിലിൽ ഇത് 17,40,649 യൂണിറ്റ് ആയിരുന്നു.
പാസഞ്ചർ വാഹന വിൽപന 16 ശതമാനവും ഇരുചക്രവാഹന വിൽപന 33 ശതമാനവും ഉയർന്നു. യഥാക്രമം വിറ്റത് 3.35 ലക്ഷം യൂണിറ്റ്, 16.43 ലക്ഷം യൂണിറ്റ്. വാണിജ്യ വാഹനങ്ങൾ മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ വിൽപനയിലും വർധനയുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ധനവിലയിലെ സ്ഥിരതയും ഉത്സവ സീസണും വാഹന വിൽപന വർധിക്കാൻ കാരണമായെന്നാണ് വിദഗ്ധാഭിപ്രായം. 125 സിസി മോഡലുകൾക്ക് ആവശ്യക്കാർ ഏറിയത് ഇരുചക്ര വാഹന വിപണിയെ തുണച്ചു.

Leave a Reply

Your email address will not be published. Required fields are marked *