ഇന്നും രാജ്യാന്തരവിപണി പിന്തുണയിൽ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച ഇന്ത്യൻ വിപണി പിന്നീട് ലാഭമെടുക്കലിൽ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അമേരിക്കൻ വിപണിയുടെ മുന്നേറ്റത്തിന് പിന്നാലെ മറ്റ് ഏഷ്യൻ, യൂറോപ്യൻ വിപണികളും മുന്നേറ്റം നേടിയപ്പോഴാണ് ഇന്ന് ‘’തിരഞ്ഞെടുപ്പ് ചൂടി’’ൽ
ഇന്ത്യക്ക് വീണ്ടും അടിപതറിയത്. ഇന്ന് 22499 പോയിന്റ് വരെ മുന്നേറിയ നിഫ്റ്റി 22242 പോയിന്റ് വരെ വീണ ശേഷം 22302 പോയിന്റിലാണ് ഇന്ന് ക്ളോസ് ചെയ്തത്.
നാസ്ഡാക്കിന്റെ പിൻബലത്തിൽ ഐടി സെക്ടർ ഇന്ന് വീണ്ടും മുന്നേറ്റം നേടിയപ്പോൾ മികച്ച റിസൾട്ടുകളുടെ കൂടി പിൻബലത്തിൽ എഫ്എംസിജി സെക്ടർ 2% മുന്നേറ്റം സ്വന്തമാക്കി. റിയൽറ്റി സെക്ടർ ഇന്ന് 3%ൽ കൂടുതൽ വീണപ്പോൾ മെറ്റൽ, എനർജി, ഫാർമ, പൊതുമേഖല ബാങ്കിങ്, ഓയിൽ &ഗ്യാസ് സെക്ടറുകളും ഇന്ന് 2%ൽ കൂടുതൽ നഷ്ടം കുറിച്ചു