നിഫ്റ്റി നെക്സ്റ്റ് 50 ഇൻഡക്സിൽ ഡെറിവേറ്റീവ് ആരംഭിക്കാൻ നാഷനൽ സ്റ്റോക് എക്സ്ചേഞ്ചിന് (എൻഎസ്ഇ) സെബിയുടെ അനുമതി. സൂചികയ്ക്ക് 24ന് തുടക്കമാകും.
നിഫ്റ്റി 100 സൂചികയിൽ നിന്ന് നിഫ്റ്റി 50 കമ്പനികളെ ഒഴിവാക്കിയുള്ളതാണ് നിഫ്റ്റി നെക്സ്റ്റ് 50. മൂന്ന് സീരിയൽ പ്രതിമാസ ഇൻഡക്സ് ഫ്യൂചേഴ്സ്, ഇൻഡക്സ് ഓപ്ഷൻസ് കോണ്ടാക്ട് സൈക്കിളുകളാണ് അവതരിപ്പിക്കുന്നത്. മാസത്തിലെ അവസാന വെളളിയാഴ്ച ഡെറിവേറ്റീവ് കരാറുകൾ അവസാനിക്കും. 1997 ജനുവരി ഒന്നിനായിരുന്നു നിഫ്റ്റി സൂചികയുടെ തുടക്കം. എൻഎസ്ഇയിൽ ലിസ്റ്റ് ചെയ്ത ആകെ ഓഹരികളുടെ 18 ശതമാനത്തോളം വരുന്ന 70 ലക്ഷം കോടി രൂപയുടെ വിപണി വിഹിതമാണ് സൂചികയ്ക്ക് ഉള്ളത്