2023-24 സാമ്പത്തിക വർഷത്തിൽ, സെൻട്രൽ റെയിൽവേ മെയിൽ, എക്സ്പ്രസ്, ലോക്കൽ ട്രെയിൻ സർവീസുകളിൽ ടിക്കറ്റില്ലാതെയും ബുക്ക് ചെയ്യാത്ത ലഗേജുകളും കൊണ്ട് യാത്ര ചെയ്യുന്ന യാത്രക്കാരിൽ നിന്നാണ് 300 കോടി നേടിയത്.ടിക്കറ്റില്ലാത്ത യാത്രക്കാരും ബുക്ക് ചെയ്യാത്ത ബാഗേജുകളും ഉൾപ്പെട്ട കേസുകളുടെ എണ്ണം 8.38 ശതമാനം വർധിച്ച് 42.63 ലക്ഷമായി.
ആറ് ഡിവിഷനുകളാണ് സെൻട്രൽ റെയിൽവേയ്ക്ക് കീഴിലുള്ളത് . മുംബൈ ഡിവിഷനിലെ 20.56 ലക്ഷം കേസുകളിൽ നിന്ന് 115.29 കോടി രൂപ സമാഹരിച്ചു. 8.34 ലക്ഷം കേസുകളിൽ നിന്ന് 66.33 കോടി രൂപ നേടിയ ഭൂസാവൽ ഡിവിഷനാണ് തൊട്ടുപിന്നിൽ. നാഗ്പൂർ ഡിവിഷനിൽ 5.70 ലക്ഷം കേസുകളിൽ നിന്ന് 34.52 കോടിയും സോളാപൂർ ഡിവിഷനിൽ 5.44 ലക്ഷം കേസുകളിൽ നിന്ന് 34.74 കോടിയും ലഭിച്ചു. പൂനെ ഡിവിഷൻ 3.74 ലക്ഷം കേസുകളിൽ നിന്ന് 28.15 കോടി രൂപ നേടി. ഹെഡ്ക്വാർട്ടേഴ്സ് ഡിവിഷൻ 28.15 കോടി രൂപ സമാഹരിച്ചു