UPI വഴിയും ഇനി സിഡിഎമ്മിൽ പണമടയ്ക്കാം. UPI യുടെ സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് ഗവർണർ പ്രഖ്യാപിച്ചതാണിത്.
പണം പിൻവലിക്കാൻ കാർഡുകൾ കൂടാതെ UPI യും ഉപയോഗിക്കുന്ന സംവിധാനം നേരത്തെ ഉണ്ട്. ഇത് ഇടപാടുകാർക്ക് ബാങ്കിടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുമെന്നു മാത്രമല്ല, ബാങ്കുകളുടെ ക്യാഷ് മാനേജ്മെന്റ് കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യും.