ഇനി മുതൽ ഇൻഷുറൻസ് പോളിസികൾ ഡിജിറ്റലാകും

2024-25 സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ സാമ്പത്തിക കാര്യങ്ങളിൽ വമ്പൻ‍ മാറ്റങ്ങളാണ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നത്.

ഇനി ഡിജിറ്റലായി മാത്രമേ പുതിയ ഇൻഷുറൻസ് പോളിസികൾ നൽകാവൂ എന്ന് ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി നിർബന്ധമാക്കിയിട്ടുണ്ട്. ഒരു പോളിസി ഉടമയ്ക്ക് ഒരു ഇ-ഇൻഷുറൻസ് അക്കൗണ്ട് മാത്രമേ ഉണ്ടാകൂ. ഇൻഷുറൻസ് പോളിസികൾ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനും പരിശോധിക്കുന്നതിനുമൊക്കെയാണിത് ലക്ഷ്യമിടുന്നത്. ഇനി പുതിയ ഇൻഷുറൻസ് വാങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ റിപ്പോസിറ്ററിയിൽ നിന്നുള്ള ഫോം പൂരിപ്പിച്ച് ആധാറും പാനുമൊക്കെ നൽകി കെവൈസി പൂർത്തിയാക്കി ഇ ഇൻഷുറൻസ് അക്കൗണ്ട് തുടങ്ങാം. ഇൻഷുറൻസ് കമ്പനി പോളിസി, ഡിജിറ്റൽ രൂപത്തിൽ മാത്രമേ ഇഷ്യൂ ചെയ്യുകയുള്ളൂ. ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി പോളിസിയുടമയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിനാണ് ഡീമാറ്റ് ഫോമിൽ നൽകുകയുള്ളൂ എന്ന് തീരുമാനിച്ചിരിക്കുന്നത്.

CAMS Repository, Karvy, NSDL ഡാറ്റാബേസ് മാനേജ്മെൻ്റ് (NDML), സെൻട്രൽ ഇൻഷുറൻസ് റിപ്പോസിറ്ററി ഓഫ് ഇന്ത്യ എന്നീ കമ്പനികൾ ഇ-ഇൻഷുറൻസ് അക്കൗണ്ടുകൾ തുറക്കാൻ ഉപഭോക്താക്കളെ സഹായിക്കും. പഴയ പോളിസികൾ കടലാസ് രൂപത്തിൽ തന്നെ തുടരാം

Leave a Reply

Your email address will not be published. Required fields are marked *