ഇൻഷുറൻസ് കമ്പനികൾ മറ്റു സർക്കാർ പേയ്മെന്റ് കേന്ദ്രങ്ങൾ ഇന്ന് പ്രവർത്തിക്കും

പോളിസി ഉടമകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ ഇൻഷുറൻസ് കമ്പനികളോട് മാർച്ച് 31നും ഓഫീസ് തുറന്ന് പ്രവർത്തിക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശിച്ചു. 2024 മാർച്ച് 31 ന് സാധാരണ പോലെ ശാഖകൾ തുറന്ന് പ്രവർത്തിക്കാനാണ് ഇൻഷുറൻസ് കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ തങ്ങളുടെ സോണുകളുടെയും ഡിവിഷനുകളുടെയും അധികാരപരിധിയിലുള്ള ഓഫീസുകൾ സാധാരണ പ്രവർത്തി ദിനമായിരിക്കുമെന്ന് അറിയിച്ചു. 2023 സാമ്പത്തിക വർഷത്തിലെ രസീതുകളും പേയ്‌മെൻ്റുകളും സംബന്ധിച്ച എല്ലാ സർക്കാർ ഇടപാടുകളും കണക്കിലെടുത്ത്, 2024 മാർച്ച് 31 ഇടപാടുകൾക്കായി സർക്കാർ രസീതുകളും പേയ്‌മെന്റു കളും കൈകാര്യം ചെയ്യുന്ന ബാങ്കുകളുടെ എല്ലാ ശാഖകളും തുറക്കുമെന്നാണറിയുന്നത്.

അതനുസരിച്ച്, സർക്കാർ ബിസിനസുമായി ബന്ധപ്പെട്ട എല്ലാ ശാഖകളും 2024 മാർച്ച് 31-ന് തുറക്കാൻ ഏജൻസി ബാങ്കുകളോടും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *