സ്മാർട് ഫോൺ വിപണി ആപ്പിൾ കയ്യടക്കിവയ്ക്കുന്നെന്ന് ആരോപിച്ച്, നിയമനടപടിയുമായി യുഎസ് ഡിപ്പാർട്മെന്റ് ഓഫ് ജസ്റ്റിസും, 15 സംസ്ഥാനങ്ങളും.
സ്മാർട് ഫോൺ വിപണിയെ കുത്തകവൽക്കരിച്ച ആപ്പിൾ, ചെറുകിട കമ്പനികളെ അപ്രസക്തമാക്കി ഉൽപന്നങ്ങൾ വിലകൂട്ടി വിൽക്കുകയാണെന്നു ന്യൂവാർക്കിലെ യുഎസ് ഫെഡറൽ കോടതിയിൽ നൽകിയ പരാതിയിൽ പറയുന്നു. ‘‘ചോദ്യം ചെയ്യപ്പെട്ടില്ലെങ്കിൽ അമിത വില ഈടാക്കുന്നത് ആപ്പിൾ തുടരും. രാജ്യത്തെ ആന്റിട്രസ്റ്റ് നിയമത്തിനു വിരുദ്ധമാണിത്. വിപണിയിലെ സമാന കമ്പനികളേക്കാൾ അമിതമായ ലാഭമാണ് അവർ കൊയ്യുന്നത്.’’ അറ്റോണി ജനറൽ മെറിക് ഗാർലണ്ട് പറഞ്ഞു.