ഇൻഷുറൻസ് മേഖലയിൽ കഴിഞ്ഞ 9 വർഷം കൊണ്ട് ലഭിച്ചത് 54000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം. വിദേശ നിക്ഷേപ നയത്തിൽ നടപ്പാക്കിയ ഉദാരവൽക്കരണമാണ് കാരണമെന്ന് ഫിനാൻസ് സർവീസസ് സെക്രട്ടറി വിവേക് ജോഷി പറഞ്ഞു.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി 2014ലെ 26 ശതമാനത്തിൽ നിന്ന് 2021ൽ 74 ശതമാനമാക്കി ഉയർത്തിയിരുന്നു. 2014 ഡിസംബർ മുതൽ 2024 ജനുവരി വരെയുള്ള കണക്കു പ്രകാരമാണ് 54000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചത്. ഇക്കാലയളവിൽ ഇൻഷുറൻസ് കമ്പനികളുടെ എണ്ണം 53ൽ നിന്ന് 70 ആയും ഉയർന്നു. 2000ൽ ആണ് ഇൻഷുറൻസ് മേഖലയിൽ സ്വകാര്യവൽക്കരണം നടപ്പാക്കിയത്