ഇന്ന് രാജ്യാന്തര വിപണിയ്ക്കൊപ്പം നേട്ടത്തോടെ തുടങ്ങിയെങ്കിലും അതീവവില്പനസമ്മർദ്ദത്തിൽ വീഴ്ച തുടർന്ന ഇന്ത്യൻ വിപണി നഷ്ടവ്യാപ്തി വർദ്ധിപ്പിച്ചു. ഇന്ന് 22432 പോയിന്റിൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി 21905 പോയിന്റ് വരെ വീണ ശേഷം ഒന്നര ശതമാനം നഷ്ടത്തിൽ 21997 പോയിന്റിലാണ് ഇന്നവസാനിച്ചത്. ഇന്ന് 906 പോയിന്റുകൾ നഷ്‌ടമായ സെൻസെക്സ് 72761 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് ഐടിസിയുടെ പിന്തുണയിൽ മുന്നേറിയ എഫ്എംസിജിയൊഴികെ ഇന്ത്യൻ വിപണിയിലെ മറ്റെല്ലാ മേഖലകളും നഷ്ടം കുറിച്ചു. മെറ്റൽ,എനർജി, റിയൽറ്റി സെക്ടറുകൾ 5%ൽ കൂടുതൽ നഷ്ടം കുറിച്ചപ്പോൾ പൊതുമേഖല ഓഹരികളും ഇന്ന് ഭീമമായ നഷ്ടം കുറിച്ചു.