സംയുക്ത സംരംഭത്തിനായി ‘ഫോർഡ് ‘ടാറ്റ മോട്ടോഴ്‌സുമായി ചർച്ചയെന്ന് റിപ്പോര്‍ട്ടുകൾ.

ഇന്ത്യൻ ഓട്ടോമോട്ടീവ് വ്യവസായത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ ഐക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ഫോർഡ് മോട്ടോർ കമ്പനി ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകൾ . പുതിയ എൻഡവർ, മസ്‍താങ് മാക്-ഇ ഇലക്ട്രിക് ക്രോസ്ഓവർ, ഇന്ത്യയിലെ ഒരു പുതിയ ഇടത്തരം എസ്‌യുവി എന്നിവയുൾപ്പെടെ ഒന്നിലധികം ഉൽപ്പന്നങ്ങൾക്ക് കമ്പനി പേറ്റൻ്റ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ സാധ്യമായ ഒരു സംയുക്ത സംരംഭത്തിനായി ഫോർഡ് ടാറ്റ മോട്ടോഴ്‌സുമായി ചർച്ച നടത്തിവരികയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ.

ഇന്ത്യൻ വിപണിയിൽ ഫോർഡിൻ്റെ പുനഃപ്രവേശനത്തിന് ഈ സംയുക്ത സംരംഭം സഹായകമാകും. ഇന്ത്യൻ വിപണിയിൽ പുതിയ യാത്ര ആരംഭിക്കാൻ ഫോർഡ് മോട്ടോർ കമ്പനിയെ ടാറ്റ മോട്ടോഴ്സ് സഹായിക്കാൻ സാധ്യതയുണ്ട്. നിലവിൽ 70 ശതമാനത്തിലധികം വിപണി വിഹിതവുമായി ഇവി വിൽപ്പനയിൽ ആധിപത്യം പുലർത്തുന്നത് ആഭ്യന്തര യുവി നിർമ്മാതാക്കളാണ് ടാറ്റ.

Leave a Reply

Your email address will not be published. Required fields are marked *