ആഗോള വിപണികൾക്കായി 2024 i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റ് ഹ്യുണ്ടായ് വെളിപ്പെടുത്തി. i20 N ലൈനിൻ്റെ ഈ പതിപ്പ് ചില ഡിസൈൻ മാറ്റങ്ങളും കൂടാതെ ചില അപ്‌ഡേറ്റ് ചെയ്ത സവിശേഷതകളുമായാണ് വരുന്നത്. 2024 ഹ്യുണ്ടായ് i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ മിഡ്-ലൈഫ് അപ്‌ഡേറ്റാണിത്. കഴിഞ്ഞ സെപ്തംബറിൽ ഹ്യൂണ്ടായ് i20 N ലൈനിൻ്റെ പുതുക്കിയ പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു.കളർ ഓപ്ഷനുകളുടെ കാര്യത്തിൽ, കാറിന് ആകർഷകമായ ഒമ്പത് നിറങ്ങളിൽ ലഭിക്കും. ലുമെൻ ഗ്രേ പേൾ, മെറ്റാ ബ്ലൂ പേൾ, വൈബ്രൻ്റ് ബ്ലൂ പേൾ, ലൂസിഡ് ലൈം മെറ്റാലിക് തുടങ്ങിയ നിറങ്ങളിലാണ് കാർ എത്തുന്നത്.
ക്യാബിനിനുള്ളിൽ, വിവിധ ഭാഗങ്ങളിൽ ചുവപ്പും കറപ്പും കലർന്ന ട്രീറ്റ്മെൻ്റ് ഉണ്ട്. N ലൈൻ സ്പെസിഫിക് ആയ ത്രീ-സ്‌പോക്ക് സ്‌പോർട്ടി സ്റ്റിയറിംഗ് വീലും ലഭിക്കും. എൻ ലൈൻ ഗിയർ സെലക്ടർ ലിവർ, സ്പോർട്സ് പെഡലുകൾ എന്നിവയുമുണ്ട്. വയർലെസ് ചാർജിംഗ്, സൺറൂഫ്, മൾട്ടി-കളർ ആംബിയൻ്റ് ലൈറ്റ്, ബോസ് സൗണ്ട് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട് തുടങ്ങിയവയാണ് മറ്റ് ആന്തരിക സവിശേഷതകൾ. സുരക്ഷയ്ക്കായി പാർക്കിംഗ് അസിസ്റ്റ്, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ-ഒവിഡൻസ് അസിസ്റ്റ്, ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ്-സ്‌പോട്ട് കൊളിഷൻ-അവയ്ഡൻസ് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു.
2024 ഹ്യുണ്ടായ് i20 N ലൈൻ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ സവിശേഷതകളും രൂപകൽപ്പനയും മാറ്റിയെങ്കിലും പവർട്രെയിൻ മാറ്റമില്ലാതെ തുടരുന്നു. 6-സ്പീഡ് മാനുവൽ ഗിയർബോക്സുമായോ 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായോ ജോടിയാക്കിയ 1.0-ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ ഇത് തുടരുന്നു. എഞ്ചിൻ പരമാവധി 118 bhp കരുത്തും 172 Nm ടോർക്കും ഉത്പാദിപ്പിക്കും