കടകളിലെ പേയ്ടിഎം ക്യുആർ, യുപിഐ സൗണ്ട്ബോക്സ്, പിഒഎസ് മെഷീൻ എന്നിവ മാർച്ച് 15 കഴിഞ്ഞും ഉപയോഗിക്കാം.
ഇവയുമായി ബന്ധിപ്പിച്ചിരിക്കുന്നത് നിങ്ങളുടെ പേയ്ടിഎം പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ട് ആണെങ്കിൽ മാർച്ച് 15ന് മുൻപ് മറ്റൊരു ബാങ്കിലേക്ക് മാറ്റണം. മറ്റ് ബാങ്കുകളാണ് നിലവിൽ ഉപയോഗിക്കുന്നതെങ്കിൽ പ്രശ്നവുമില്ല. വ്യാപാരികളുടെ ഇടപാടിനു തടസ്സം വരാതിരിക്കാനായി പേയ്ടിഎമിന്റെ ആഭ്യന്തര നോഡൽ അക്കൗണ്ട് ആക്സിസ് ബാങ്കിലേക്ക് മാറ്റി.